ദോഹ: ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾക്ക് (Electrical Substations) മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചുകൊണ്ട് കഹ്റാമ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവർ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.സബ്സ്റ്റേഷനുകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അടിയന്തര സാഹചര്യങ്ങളിലെ അറ്റകുറ്റപ്പണികളെയും നിശ്ചിത സമയങ്ങളിൽ നടക്കേണ്ട പരിശോധനകളെയും നേരിട്ട് ബാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.വൈദ്യുതി ബന്ധം തകരാറിലാകുന്ന സാഹചര്യങ്ങളിൽ, സർവീസ് വേഗത്തിൽ പുനഃസ്ഥാപിക്കാൻ ഇത്തരം തടസ്സങ്ങൾ കാലതാമസമുണ്ടാക്കുന്നു.സബ്സ്റ്റേഷനുകളുടെ സുരക്ഷയെയും സൈറ്റിന്റെ ഭദ്രതയെയും ഇത് ദോഷകരമായി ബാധിക്കുന്നു.വൈദ്യുതി ശൃംഖലയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ എല്ലാ വാഹന ഉടമകളും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കഹ്റാമ തങ്ങളുടെ 'X' (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു. ......
കേരളത്തിലെ പ്രൊഫഷണൽ ബോക്സിംഗിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർണായക നീക്കമായി Kerala Boxing Council (Professional Boxing) ശ്രീലങ്കയിലെ Ceylon Pro Boxing Commission-വുമായി അന്താരാഷ്ട്ര ബോക്സർ എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കുന്നതിനായി ഔദ്യോഗിക ധാരണയിലെത്തി.
ഈ സഹകരണത്തിന്റെ ഭാഗമായി, കേരളത്തിൽ നിന്നുള്ള ആദ്യ സംഘത്തിലെ പ്രൊഫഷണൽ ബോക്സർമാർ 2026 ജനുവരി 28-ന് ശ്രീലങ്കയിൽ നടന്ന പ്രൊ ബോക്സിംഗ് മത്സരത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ ഉയർന്നുവരുന്ന താരങ്ങൾക്ക് അന്താരാഷ്ട്ര മത്സര പരിചയവും അവസരങ്ങളും ഇതിലൂടെ ലഭ്യമാകുമെന്ന് കൗൺസിൽ അറിയിച്ചു.
സംസ്ഥാനത്ത് പ്രൊഫഷണൽ ബോക്സിംഗിന് ശക്തമായ അടിത്തറ ഒരുക്കുന്നതിനായി Statewide Semi Pro Boxing Event Series ആരംഭിക്കുന്നതായും കൗൺസിൽ പ്രഖ്യാപിച്ചു. ......
ദോഹ: രാജ്യത്തെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. അപകടസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും നിയമവിരുദ്ധമാണെന്നും ലംഘിക്കുന്നവർ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.അപകടസ്ഥലങ്ങളിലോ സുരക്ഷാ നീക്കങ്ങൾ നടക്കുന്ന ഇടങ്ങളിലോ എത്തി വീഡിയോ പകർത്തുന്നതും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ......
ന്യൂഡൽഹി/ദോഹ: മേഖലയിൽ സുരക്ഷാ വെല്ലുവിളികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഖത്തറിന് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ടെലിഫോണിൽ സംസാരിക്കുകയും നിലവിലെ സംഭവവികാസങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.ഖത്തറിന്റെ പരമാധികാരത്തെയും (Sovereignty) ഭൗമിക അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ഏത് നീക്കത്തെയും ഇന്ത്യ ശക്തമായി അപലപിച്ചു. ......
ദോഹ: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ച രണ്ട് വിദേശ ചാരസെല്ലുകളെ ഖത്തർ സുരക്ഷാ സേന പിടികൂടി. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) നേരിട്ട് ബന്ധമുള്ള പത്തംഗ സംഘമാണ് പിടിയിലായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എ (QNA) റിപ്പോർട്ട് ചെയ്തു.
അതീവ രഹസ്യമായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പത്ത് പ്രതികളെയും അധികൃതർ വലയിലാക്കിയത്.
രാജ്യത്തെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, സിവിൽ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തുകയായിരുന്നു ഇവരുടെ പ്രധാന ദൗത്യം.
അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് രാജ്യത്ത് സ്ഫോടനങ്ങളോ മറ്റ് അട്ടിമറി പ്രവർത്തനങ്ങളോ നടത്താൻ പ്രത്യേക പരിശീലനം ലഭിച്ചവരായിരുന്നു ഇവരിൽ മൂന്ന് പേർ.ചോദ്യം ചെയ്യലിൽ തങ്ങൾ ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും, ഖത്തറിൽ ചാരപ്രവൃത്തിക്കും അട്ടിമറിക്കും നിയോഗിക്കപ്പെട്ടവരാണെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.രാജ്യത്തെ പൗരന്മാരും താമസക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അറിയിച്ചു. ......
റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്ക് നല്കും. ......
ന്യൂഡൽഹി:ഇന്ത്യയുടെ സംവരണ നയത്തിലും നീതിന്യായ വ്യവസ്ഥയുടെ ഘടനയിലും നിർണ്ണായകമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഭരണഘടനാ ഭേദഗതി ബിൽ 2026 പാർലമെന്റിൽ അവതരിപ്പിച്ചു. ജാതി സെൻസസിലൂടെ വ്യക്തമാകുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം നൽകാനാണ് ബില്ലിലെ പ്രധാന നിർദ്ദേശം. ......
കൊച്ചി: ആഗോള തലത്തിൽ വലിയ വെല്ലുവിളിയായ ഡയപ്പർ, സാനിറ്ററി നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരമായി ഡയപ്പർ ഡിസോൾവർ’ എന്ന പുതിയ ഉൽപ്പന്നം അവതരിപ്പിച്ച് മലയാളി സ്ഥാപനം.
കൊല്ലം ചടയമംഗലത്തെ പോരേടം ആസ്ഥാനമായി 2006ൽ ആരംഭിച്ച ഹൈജീൻ ലാബോറട്ടറീസാണ് ഉൽപ്പന്നം വികസിപ്പിച്ചത്.
ഉപയോഗിച്ച ഡയപ്പറും നാപ്കിനും ലയിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ പേറ്റൻ്റ് ഉൽപ്പന്നമാണിതെന്ന് സംരഭകർ പറഞ്ഞു.
മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ടോയ്ലറ്റുകളിലേക്കും തുറന്ന ചാലുകളിലേക്കും മാലിന്യകൂമ്പാരങ്ങളിലേക്കും ഡയപ്പർ തള്ളുന്ന സാഹചര്യം വളരെ വ്യാപകമാണ്.
ഡയപ്പറുകളിലും നാപ്കിനുകളിലും ഉള്ള ജെൽ ഘടകമായ 'സോഡിയം പോളി അക്ക്രിലേറ്റ്’ എന്ന രാസവസ്തു വെള്ളം തട്ടുമ്പോൾ വീർത്ത് ഡ്രെയിനുകൾ മൂടുകയും വെള്ളക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. മണ്ണിലും ജലാശയങ്ങളിലും വർഷങ്ങളോളം ഈ മാലിന്യം നിലനിൽക്കും. ......
കന്നഡ സിനിമാ നിർമ്മാതാവായ രാജു ഷെരേഗർ തമിഴിൽ നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് 'വവ്വൽസ്'. 5 കഥകളടങ്ങുന്ന ഈ ആന്തലജി ചിത്രം ദിലീപ്കുമാർ, സംഗീത്, ഹേമന്ദ് കുമാർ, സന്തോഷ് രവി, ജഗൻ രാജേന്ദ്രൻ തുടങ്ങിയ അഞ്ച് പേരാണ് സംവിധാനം ചെയ്തിരിക്കുന്നത്. 'യൂഹി' സേതു, ചിന്നി ജയന്ത്, സംയുക്ത വിശ്വനാഥ്, രാജ് അയ്യപ്പ, ദീപക് പരമേഷ് തുടങ്ങിയ തമിഴ് നടന്മാർക്കൊപ്പം 5 പുതിയ മുഖങ്ങളാണ് ഈ ചിത്രത്തിൽ നായികമാരായി അഭിനയിച്ചിരിക്കുന്നത്. ......